LATEST NEWS

കണ്ണൂരില്‍ തെയ്യത്തിനു നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍

കണ്ണൂര്‍: കണ്ണൂരില്‍ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍. നടുവിലില്‍ ആണ് ആലക്കുന്ന് ചാമുണ്ഡിക്കു നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. ആചാരത്തിൻ്റെ ഭാഗമായി തറവാട്ടു ദേവസ്ഥാനം സന്ദർശിക്കാൻ ഒറ്റയ്ക്ക് പുറപ്പെട്ട തെയ്യക്കോലത്തിന് നേരെ തെരുവുനായ്ക്കള്‍ കുരച്ചുചാടുകയായിരുന്നു.

19 കാരനായ ആദിത്യനാഥായിരുന്നു കോലധാരി. ചിലമ്പ് കിലുക്കിയും ഒച്ചവെച്ചും തെയ്യം തെരുവുനായ്ക്കളെ ഓടിച്ചു. അകമ്പടിക്കാരോ വാദ്യക്കാരോ ഇല്ലാതെ ഒറ്റയ്ക്ക് തെയ്യം കെട്ടിയാടുന്ന ദേവസ്ഥാനത്ത് നിന്ന് പുലർച്ചെ മറ്റ് ക്ഷേത്രങ്ങളിലേക്കും തറവാട്ട് ദേവസ്ഥാനത്തേക്കും പോകുന്ന ചടങ്ങിനിടെ ആയിരുന്നു സംഭവം.

SUMMARY: Stray dogs bark at Theyyam in Kannur

NEWS BUREAU

Recent Posts

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…

21 seconds ago

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വൈകിട്ട്…

6 minutes ago

സൗത്ത് ഇന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം ബെംഗളൂരുവില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ചറല്‍ അസോസിയേഷനും (ഇസിഎ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2026…

24 minutes ago

കേരളസമാജം ദൂരവാണിനഗർ സാഹിത്യസംവാദം നാളെ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ പ്രതിമാസ സാഹിത്യസംവാദം നാളെ രാവിലെ 10 മുതല്‍ വിജനപുര ജൂബിലി സ്കൂളിൽ നടക്കും. ചെറുകഥാകൃത്ത് എൻ.രാജൻ…

42 minutes ago

പേ​ടി​എം പേ​യ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സ് ആ​ർ​ബി​ഐ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…

9 hours ago

‘ജനനായകൻ’ ചോർന്ന സംഭവം: ഫിലിം എഡിറ്റർക്ക് സസ്‌പെൻഷൻ

ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…

10 hours ago