കൊച്ചി: കളമശേരിയില്‍ തെരുവുനായ ആക്രമണത്തില്‍ 8 പേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ , അറഫാ നഗർ, ഉണിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ 8 പേരെയും മെഡിക്കല്‍ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
അഞ്ചാം ക്ലാസുകാരിയായ ഇതര സംസ്ഥാനക്കാരിക്ക് ഉള്‍പ്പെടെയാണ് തെരുവുനായയുടെ കടിയേറ്റത്. കഴിഞ്ഞ ഒരാഴ്‌ചയായി പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഒറ്റയ്‌ക്ക് പോകുന്ന സ്കൂള്‍ കുട്ടികളെയും പ്രായമായ സ്ത്രീകളെയുമടക്കം തെരുവുനായകള്‍ കൂട്ടമായെത്തി ആക്രമിക്കുന്നു.
എട്ട് പേരെയും ആക്രമിച്ചത് ഒരേ തെരുവ് നായയാണെന്ന് സ്ഥിരീകരിച്ചു. അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച ശേഷം നായ ജനത്തിരക്കുള്ള കുസാറ്റ് മേഖലയിലേക്കാണ് പോയത്. വിവരം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
TAGS : STREET DOG
SUMMARY : Street dog attack in Kalamasery: 8 people bitten
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…
ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…
കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…
ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിന്റെ…