ബെംഗളൂരു: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശിയായ കാർത്തിക് (22) ആണ് അറസ്റ്റിലായത്. എഞ്ചിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയായ കാർത്തിക് ബെംഗളൂരു -കൊൽക്കത്ത ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാനാണ് ശ്രമിച്ചത്.
അവധിക്കാലത്ത് സുഹൃത്തിനെ കാണാൻ കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു കാർത്തിക്. ഇയാൾ എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിക്കുന്നത് ക്യാബിൻ ക്രൂ ശ്രദ്ധിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ കാർത്തിക് ക്യാബിൻ ക്രൂവിനോട് അപമാര്യാദയായി പെരുമാറി. ഇതേതുടർന്ന് ഇൻഡിഗോ ജീവനക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിമാനം ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉടൻ കാർത്തിക്കിനെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…
കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…
കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…
പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ…
തൃശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീർത്തെന്ന് ഇരുവരും…
ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ആദരം 2025' ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍…