പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ് വയസ്സുകാരൻ മസിൻ മുഹമ്മദ് ആണ് മരിച്ചത്. പാലക്കാട് തച്ചനാട്ടുകരയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
പൂവ്വത്താണി നടുവിലത്താണി അല്‍ബിറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
SUMMARY: Student dies after falling from school stairs














