കാസറഗോഡ്: കാസറഗോഡ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർഥി മരിച്ചു. ചെർക്കള പാടിയിലെ മിഥിലാജ് (12) ആണ് മരിച്ചത്. മൃതദേഹം ആണ് കണ്ടെത്തിയത്. തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.
കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറി ആലംപാടി പാലത്തിന് സമീപമുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. കുട്ടിയെ കാണാതായപ്പോള്‍ മുതല്‍ നാട്ടുകാരും അഗ്നിശമന സേനയും തെരച്ചില്‍ ആരംഭിച്ചിരുന്നു.
SUMMARY: Student drowns in Kasaragod stream while taking bath