കോഴിക്കോട്: നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. പയ്യോളി സ്വദേശി സിനാൻ (18) ആണ് അപകടത്തില്‍പ്പെട്ടത്. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
യുവാവിന്റെ ശരീരത്തിന്റെ 60 ശതമാനത്തിലധികം പൊള്ളലേറ്റതായി പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാൻ സിനാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ട്രെയിനിന് മുകളില്‍ നിന്ന് കാല്‍ തെന്നിയ സിനാൻ ബാലൻസ് നിലനിർത്താനായി മുകളിലെ ഹൈടെൻഷൻ വൈദ്യുത ലൈനില്‍ കടന്നുപിടിക്കുകയായിരുന്നു.
സെല്‍ഫിയെടുക്കാൻ സിനാനൊപ്പം സുഹൃത്തുക്കള്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അപകടം നടന്ന ഉടനെ സിനാനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ ഉടൻ തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസും ലോക്കല്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Student shocked after trying to take a selfie on top of a stopped goods train
തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…
ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…