തിരുവനന്തപുരം: തിരുവനന്തപുരത്ത് നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർഥി.. ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. എൽഡിഎഫ് ക്യാംപിൽ തീർത്തും അപ്രതീക്ഷിതമായ നീക്കമാണ് നടന്നിരിക്കുന്നത്. എന്നാൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. ഈ സീറ്റിൽ സ്ഥാനാർഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു. എന്നാൽ യോജിച്ച സ്ഥാനാർത്ഥിയെ നിർദേശിക്കാൻ പോലും ഇതുവരെ സാധിച്ചിരുന്നില്ല. ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കേയാണ് ഇപ്പോൾ സ്ഥാനാർഥിയെ തീരുമാനിച്ചാതായ വിവരം പുറത്തുവന്നിരിക്കുന്നത്.
ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സെന്‍ട്രല്‍ സീറ്റിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തേ, സുരേന്ദ്രന്‍പിളളയെ ഇടത് സ്ഥാനാര്‍ഥിയാക്കാന്‍ നീക്കമുണ്ടായിരുന്നില്ലെങ്കിലും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് ഇതില്‍ സമ്മതം ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന് മത്സരിക്കാന്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടതോടെയാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായത്.
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…