ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വ്യത്യസ്ത ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ബലൂചിസ്ഥാനിലെ ക്വറ്റയില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ മാത്രം 14 പേര്‍ മരിച്ചു.
Attack in Quetta 🚨
A blast ripped through Saryab Road just after a BNP rally, killing 13 workers and injuring dozens.
The explosion struck the parking area as crowds dispersed. Senior leaders Ahmad Nawaz & Moosa Baloch are among the injured.#Quetta #Balochistan pic.twitter.com/Lecelg8siK
— EP’s Insights (@EPxInsights) September 2, 2025
പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) യുടെ റാലിക്ക് നേരെയായിരുന്നു ആക്രമണം. സ്‌ഫോടനത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാര്‍ട്ടി നേതാവായ അഖ്താര്‍ മെങ്ഗാള്‍ പ്രസംഗിച്ചതിന് ശേഷം വേദി വിടുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ബലൂചിസ്ഥാനില്‍ കൂടുതല്‍ അവകാശങ്ങളും നിക്ഷേപങ്ങളും ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് റാലി നടത്തിയത്. പാകിസ്ഥാനിലെ ഏറ്റവും വലുതും വിഭവസമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍.
#Quetta
Bomb blast outside shawani stadium saryab 3 killed dozens injured#BNP Sardar Akhter Mengal is safe#Balochistan pic.twitter.com/VfXg7t5HOz— 🇵🇰🇵🇰 Mujeeb Ahmed 🇵🇰🇵🇰 (@Mjueebkhan1) September 2, 2025
SUMMARY: Suicide attacks kill 25 in Pakistan; 14 killed in Quetta alone