ഐഎസ്എല്ലിൽ ചരിത്രനേട്ടവുമായി സുനിൽ ഛേത്രി. കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബെംഗളൂരുവിന് വേണ്ടി എഡ്ഗാര്‍ മെന്‍ഡസ്, സുരേഷ് സിങ് വാങ്ജം, സുനില്‍ ഛേത്രി എന്നിവര്‍ ഗോളുകള്‍ നേടി. ഐഎസ്എല്ലിലെ 64-ാം ഗോളാണ് ഛേത്രി ഇതോടെ സ്വന്തമാക്കിയത്. ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോററായി മാറിയിരിക്കുകയാണ് ഛേത്രി.
ഗോള്‍വേട്ടക്കാരില്‍ മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ബര്‍ത്തലോമിയോ ഓഗ്ബച്ചെയെയാണ് ഛേത്രി മറികടന്നത്. കളിച്ച മുന്ന് കളികളിലും ജയിച്ച് ഒമ്പത് പോയിന്റുമായാണ് ബെംഗളൂരു പഞ്ചാബ് എഫ്‌സിയെ മറികടന്ന് ഒന്നാമതെത്തിയത്. പഞ്ചാബിന് മുന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാമതാകുകയായിരുന്നു.
മോഹന്‍ ബഗാനെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയ ബെംഗളൂരു രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോള്‍ നേടി. കളിയുടെ ഒമ്പതാം മിനിറ്റില്‍ എഡ്ഗാര്‍ മെന്‍ഡെസ് ആണ് ആദ്യ ഗോള്‍ നേടിയത്. 11 മിനിറ്റിന് ശേഷം സുരേഷ് സിങ് വാംഗിയം ബംഗളൂരു ലീഡ് വര്‍ദ്ധിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി 50-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി സുനില്‍ ഛേത്രി ആണ് ബെംഗളൂരുവിനായി മൂന്നാം ഗോള്‍ നേടിയത്.
TAGS: SPORTS | ISL
SUMMARY: BFC Captain Sunil Chethri creates record in play against Mohan bagan
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…