Categories: TOP NEWSWORLD

സുനിത വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കം ഇനിയും വൈകും; ഫെബ്രുവരിയില്‍ ദൗത്യമെന്ന് നാസ

വാഷിങ്ടൻ: ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ കാരണം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച്‌ വില്‍മോറിനെയും അടുത്തവർഷം ഫെബ്രുവരിയോടെ തിരിച്ചെത്തിക്കുമെന്നു നാസ അറിയിച്ചു.

ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ബഹിരാകാശ പേടകത്തിലായിരിക്കും 2025 ഫെബ്രുവരിയില്‍ ഇരുവരുടെയും മടക്കം. നേരത്തെ ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് ഇരുവുരും ബഹിരാകാശത്ത് എത്തിയത്. എന്നാല്‍ സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവിച്ചതോടെ ഇവരുടെ യാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. സ്റ്റാർലൈനർ പേടകം ജീവനക്കാരില്ലാതെ ഭൂമിയില്‍ തിരിച്ചെത്തിക്കാനാണ് നാസയുടെ ഇപ്പോഴത്തെ തീരുമാനം.

ഈ വർഷം ജൂണ്‍ ആദ്യത്തിലാണ് ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിതാ വില്യംസും സഹയാത്രികൻ ബുച്ച്‌ വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ദിവസങ്ങള്‍ക്കൊടുവില്‍ മടങ്ങാം എന്നായിരുന്നു ദൗത്യത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ നിലയത്തിലേക്ക് ഇവർ പോയ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന് സാങ്കേതികത്തകരാറുകള്‍ നേരിട്ടു. പേടകത്തിന്റെ ത്രസ്റ്ററുകള്‍ തുടരെ പരാജയപ്പെട്ടതും ഹീലിയം വാതകം ചോർന്നതുമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ഇരുവരുടെയും മടക്കയാത്രയും തടസ്സപ്പെട്ടു.

TAGS :
SUMMARY : Sunita Williams’ return to Earth will be delayed; NASA said that the mission in February

Savre Digital

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

34 minutes ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

55 minutes ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

2 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

3 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

3 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

4 hours ago