ചെന്നൈ സൂപ്പർ കിങ്സിനെ 10 റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്സ്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മൂന്നാം വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 10 റൺസ് വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന ഓവർ വരെ നീണ്ടുനിന്ന ആകാംക്ഷയ്ക്കൊടുവിലാണ് ഹൈദരാബാദ് വിജയം പിടിച്ചെടുത്തത്. സൺറൈസേഴ്സ് ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 3 വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയുടെ മധ്യനിര തകർത്ത ഇഷാൻ മലിംഗയാണ് ഹൈദരാബാദിന്റെ വിജയശില്പി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയും, മധ്യനിരയിൽ ഹെൻറിച് ക്ലാസനും അർധ സെഞ്ചറികൾ നേടി. 22 പന്തുകൾ നേരിട്ട അഭിഷേക് നാല് സിക്സുകളും ആറു ഫോറുകളുമുൾപ്പടെ 29 റൺസെടുത്തു. മുകേഷ് ചൗധരിയുടെ ആറാം ഓവറിലെ അഞ്ചാം പന്തിൽ ട്രാവിസ് ഹെഡും (23), പിന്നാലെ ക്യാപ്റ്റൻ ഇഷാൻ‍ കിഷനും പുറത്തായത് ഹൈദരാബാദിന് അപ്രതീക്ഷിത പ്രഹരമായി. സ്കോർ 93ൽ നിൽക്കെ ജെയ്മി ഓവർടനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്താണ് അഭിഷേക് മടങ്ങുന്നത്. പിന്നാലെയെത്തിയ ഹെൻറിച് ക്ലാസൻ താളം കണ്ടെത്തിയപ്പോൾ അനികേത് വർമ (രണ്ട്), നിതീഷ് കുമാർ റെഡ്ഡി (12), സലിൽ അറോറ (13) എന്നിവർ നിരാശപ്പെടുത്തി.

30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ ടോപ് സ്കോറർ. ആയുഷ് മാത്രെ (13 പന്തിൽ 30), സർഫറാസ് ഖാൻ (19 പന്തിൽ 25), ശിവം ദുബെ (16 പന്തിൽ 21) എന്നിവരും കുറച്ചെങ്കിലും പൊരുതി. മലയാളി താരം സഞ്ജു സാംസൺ (7), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (19) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും ആയുഷ് മ്ഹാത്രെയും മാത്യു ഷോർട്ടും ചേർന്ന് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ മധ്യനിരയിൽ സർഫറാസ് ഖാനും ശിവം ദുബെയും വീണതോടെ ചെന്നൈയുടെ കണക്കുകൂട്ടലുകൾ തെറ്റി. അവസാന ഓവറുകളിൽ അൻഷുൽ കംബോജും ജെമി ഓവർട്ടണും ആഞ്ഞുപിടിച്ചെങ്കിലും ലക്ഷ്യത്തിന് 10 റൺസ് അകലെ ചെന്നൈ പോരാട്ടം അവസാനിച്ചു.

നിലവില്‍ ആറു പോയിന്റുള്ള ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. നാലു പോയിന്റുള്ള ചെന്നൈ ഏഴാമതും തുടരുന്നു.
SUMMARY: Sunrisers beat Chennai Super Kings by 10 runs

Hot this week

മേട്രോ യെല്ലോ ലൈനിൽ പുതുതായി രണ്ട് ട്രെയിനുകള്‍ കൂടി; ഇടവേള സമയം ഇനി ഏഴ് മിനിറ്റ് 

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ രണ്ട് ട്രെയിനുകള്‍കൂടി സർവീസ് ആരംഭിച്ചു....

കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം; കർണാടക പ്രവാസി കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തി

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്ര പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികള്‍ ബെംഗളൂരുവില്‍...

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ....

മ​ഴ​ ശക്തം; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്....

ബി.കെ. ഹരിപ്രസാദ് കർണാടക പി.സി.സി. പ്രസിഡന്റ്

ബെംഗളൂരു: ബി.കെ. ഹരിപ്രസാദിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പാർട്ടി...

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

Related Articles

Popular Categories