ഡൽഹി: സുപ്രീംകോടതി ചീഫ് ജെസ്റ്റിസ് ബി ആർ ഗവായ് ഇന്ന് വിരമിക്കും. മെയ് 14നാണ് രാജ്യത്തിന്റെ 52 മത് ചീഫ് ജെസ്റ്റിസ് ആയി ബി ആർ ഗാവായി ചുമതലയേറ്റത്. 6 മാസം പദവിയില്‍ ഇരുന്ന ഗവായ് ദളിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജെസ്റ്റിസാണ്. രാഷ്ട്രപതിയുടെ റഫറൻസ് ഉള്‍പ്പടെ പ്രധാന കേസുകളില്‍ അദ്ദേഹം ഇടപെട്ടിരുന്നു.
ഒക്ടോബർ 6 ന് തീവ്ര ഹിന്ദുത്വ വാദി ചീഫ് ജെസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ചത് വൻ വിവാദമായിരുന്നു. അതേസമയം നിയുക്ത ചീഫ് ജെസ്റ്റിസ് ജെസ്റ്റിസ് സൂര്യാ കാന്ത് നാളെ ചുമതലയേല്‍ക്കും. 2027 ഫെബ്രുവരി വരെയാണ് അദ്ദേഹം പദവിയില്‍ തുടരുക. കോടതി വിധികള്‍ ഭാരതീയം ആവണമെന്നും കെട്ടി കിടക്കുന്ന കേസുകളില്‍ ഉടൻ തീർപ്പ് കല്‍പ്പിക്കുമെന്നും ജെസ്റ്റിസ് സൂര്യകാന്ത് നിലപാട് വ്യക്തമാക്കി.
SUMMARY: Supreme Court Chief Justice BR Gavai to retire today













