ന്യൂഡല്ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികള് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബഞ്ചായിരിക്കും ഹർജികൾ പരിഗണിക്കുക. തമിഴ്നാട്ടിലെ ഒരു ഗ്രാമം വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ചതിിനെതിരെ പ്രദേശവാസി കക്ഷിചേരാൻ നൽകിയ അപേക്ഷയും ചീഫ് ജസ്റ്റിസിന് മുമ്പാകെ എത്തും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്.
നിയമം പൂര്ണമായോ ഏതെങ്കിലും വകുപ്പുകളോ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സത്യവാങ് മൂലം സമര്പ്പിച്ചിട്ടുണ്ട്. വഖഫ് ബൈ യൂസര് എടുത്തു കളയുന്നത് മുസ്ലിംകളുടെ അവകാശം ലംഘിക്കില്ലെന്നാണ് കേന്ദ്ര വാദം.
കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിനെതിരെ വിവിധ സംഘടനകള് സുപ്രിംകോടതിയില് എതിര് സത്യവാങ്മൂലം സമര്പ്പിച്ചിട്ടുണ്ട്.
<BR>
TAGS : WAQF ISSUE | SUPREME COURT
SUMMARY : Supreme Court to hear Waqf petitions today
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില് പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്ട്ട്സ് ആന്റ് കള്ച്ചറല് അസോസിയേഷന് (പിഎസിഎ) നോര്ക്ക റൂട്ട്സിന്റെ അംഗീകാരം.…