തൃശൂർ: പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓണസമ്മാനം. ചരിത്രത്തിലാദ്യമായി തൃശൂർ പുലിക്കളി സംഘങ്ങള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചു. ഓരോ സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്ര ടൂറിസം മന്ത്രാലയം തൃശൂർ പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ഡിപിഎച്ച് സ്കീമിന്റെ ഭാഗമായി അനുവദിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ പുലിക്കളി സംഘങ്ങള്‍ക്ക് തന്റെ വക ഓണസമ്മാനമാണിതെന്നാണ് സുരേഷ് ഗോപി കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. ഇത് സാദ്ധ്യമാക്കുന്നതില്‍ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം – സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും സുരേഷ് ഗോപി നന്ദിയും അറിയിച്ചിട്ടുണ്ട്.
SUMMARY: Suresh Gopi announces Rs 3 lakh as Onam gift to Pulikali gangs in Thrissur