തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പർ 1116-ല്‍ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറില്‍ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്.
എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി എസ് സുനില്‍ കുമാറും ആരോപിച്ചത്. ഇരവിപുരം മണ്ഡലത്തിലെ 84 ആം നമ്പര്‍ ബൂത്തിലാണ് വോട്ട്. ഇതുകൂടാതെ തൃശൂരിലും സുഭാഷ്‌ഗോപിക്ക് വോട്ടുണ്ട്.
തൃശൂര്‍ ലോക്‌സഭാ സീറ്റിലെ ഇരട്ടവോട്ടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുറുക്കി പിടിച്ചിരിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ബി.ജെ.പി ചേര്‍ത്ത അനര്‍ഹ വോട്ടുകളുടെ മൊത്തം കണക്കും തെളിവുകളും പുറത്തുവിടാനുള്ള ശ്രമത്തിലാണ്. അതേസമയം ഈ വിഷയത്തില്‍ സുരേഷ്‌ഗോപിയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ശാസ്തമംഗലത്തെ വോട്ടറാണ് സുരേഷ്‌ഗോപിയെന്നാണ് ആക്ഷേപം. തൃശൂര്‍ നിയമസഭാ മണ്ഡത്തിലെ 115 ആം നമ്പര്‍ ബൂത്തിലാണ് സുരേഷ്‌ഗോപിയുടെ വോട്ട് ചേര്‍ത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്ബായി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ടി എന്‍ പ്രതാപന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ബോധിപ്പിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ടി എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി.
SUMMARY: Thrissur vote; Suresh Gopi’s brother gets double votes