ചെന്നൈ: ബോളിവുഡ് നടിയും ബിജെപി നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിളിന് പരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സംഘടന രംഗത്ത്. ദ്രാവിഡ സംഘടനയായ തന്തൈ പെരിയാർ ദ്രാവിഡർ കഴകം- ടിഡിപികെയാണ് പ്രഖ്യാപനം നടത്തിയത്.
കങ്കണയെ തല്ലിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ കുൽവീന്ദര്‍ കൗറിൻ്റെ വീട്ടിലേക്ക് പെരിയാറിന്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം അയക്കുമെന്നാണ് പ്രഖ്യാപനം. കൊറിയർ കമ്പനി മോതിരം സ്വീകരിച്ചില്ലെങ്കിൽ വിമാനത്തിൽ ടിഡിപികെ പ്രവർത്തകന്റെ കൈവശം കുൽവീന്ദര്‍ കൗറിന്റെ വീട്ടിലേക്ക് സമ്മാനം എത്തിക്കും. പെരിയാറിന്റെ പുസ്തകങ്ങളും സമ്മാനിക്കുമെന്നും ടിഡിപികെ പ്രഖ്യാപിച്ചു. തിങ്കളാഴ്ച എട്ട് ഗ്രാം സ്വർണ്ണ മോതിരം അയയ്ക്കാൻ പദ്ധതിയിടുന്നതായി ടിപിഡികെ ജനറൽ സെക്രട്ടറി കു. രാമകൃഷ്ണൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം കങ്കണ കഴിഞ്ഞ ദിവസം മണ്ഡിയില്‍നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. സുരക്ഷാ ചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു. തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കർഷകരുടെ പ്രതിഷേധത്തിൽ കങ്കണയുടെ നിലപാടിൽ അതൃപ്തിയുള്ള വനിതാ കോൺസ്റ്റബിളാണ് കരണത്തടിച്ച് പ്രതിഷേധിച്ചത്. സംഭവത്തില്‍ കോൺസ്റ്റബിളിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വനിതാ കോൺസ്റ്റബിളിനെതിരെ മൊഹാലി പോലീസ് കേസെടുത്തിട്ടുണ്ട്.
<BR>
TAGS : KANGANA RANAUT | CISF CONSTABLE KULWINDER KAUR
SUMMARY : Tamil organization announces reward for CISF woman constable who beat Kangana
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തെ കാറിടിച്ച് വീഴ്ത്തിയ 23 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…