പാലക്കാട്: പോക്‌സോ കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കൊല്ലം സ്വദേശി ബിപിൻ പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്. സ്‌നാപ് ചാറ്റ് വഴിയാണ് ഇയാൾ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത് എന്നാണ് വിവരം.
പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ അയച്ചു കൊടുത്ത് നിരവധി പേരിൽ നിന്നും ഇയാൾ പണം വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാന കേസിൽ കോഴിക്കോടും ബിപിൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
SUMMARY: Tattoo artist arrested for circulating nude photos of 14-year-old