ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്. പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ഡല്‍ഹി വിമാനത്താവളം അധികൃതർ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
സര്‍വീസുകള്‍ താളം തെറ്റിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ടിക്കറ്റെടുത്ത യാത്രക്കാര്‍ വിമാന കമ്പനികളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം തകരാറിലായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നിലവില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ഫ്‌ലൈറ്റ് മാന്വല്‍ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.
Airports Authority of India tweets, "Update on Technical Fault at IGI Airport, New Delhi. Immediately, the review meeting was conducted by the Secretary, MoCA, with Chairman AAI, Member ANS, and other officials, and necessary directions were given to address the issues. A team of… pic.twitter.com/dx24EoIWdl
— ANI (@ANI) November 7, 2025
ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായത് പറ്റ്‌ന, മുംബൈ മുതലായ രാജ്യത്തെ പല വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലടക്കം തെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമം നടക്കുന്നതായും, ഡിജിസിഎ ഇതില്‍ അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
SUMMARY: Technical glitch delays 800 flights at Delhi airport













