ലഹോർ: പാക്കിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ സ്ഫോടനം. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കൗസർ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവം ഭീകരാക്രമണമാണെന്ന് പാക്കിസ്ഥാൻ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കളി കാണാനെത്തിയവർ ചിതറിയോടി. അതേസമയം, മേഖലയില്‍ പാക്കിസ്ഥാന്റെ സൈനിക നടപടി തുടരുകയാണ്.
Dramatic video of the moment IED Blast took place at Kausar Cricket Ground, Tehsil Khar of Bajaur of KPK of Pakistan. pic.twitter.com/IYIQqlvzxb
— Aditya Raj Kaul (@AdityaRajKaul) September 6, 2025
കഴിഞ്ഞ മാസം പ്രവിശ്യയില്‍ ഓപറേഷൻ സർബകാഫ് എന്ന പേരില്‍ നടത്തിയ സൈനിക നടപടിയില്‍ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിനു മറുപടിയായി ഭീകരർ പോലീസ് വാഹനം ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു.
SUMMARY: Terrorist attack during cricket match in Pakistan; one killed