കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി പുവ്വോട്ടില്‍ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്ക്വാഡും, പോലീസും ചേർന്നാണ് കൂടത്തായിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഫ്രഷ് കട്ടിൻ്റെ ഡ്രൈവറെ അക്രമിച്ച കേസിലാണ് അറസ്റ്റ്.
351 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇതില്‍ 22 പേരാണ് നിലവില്‍ അറസ്റ്റിലായത്. കേസില്‍ നിരവധിപേർ ഒളിവിലാണ്. താമരശ്ശേരി അമ്പായത്തോടുള്ള ഫ്രഷ്കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.
പ്ലാൻ്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാൻ റൂറല്‍ എസ്. പിക്ക് നിർദേശം നല്‍കി. ജില്ലയിലെ ഏക അറവുമാലിന്യപ്ലാൻ്റ് പ്രവർത്തിക്കേണ്ടത് പൊതുവാവശ്യം. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദേശം.
SUMMARY: Thamarassery Fresh Cut strike; One more person arrested














