ബെംഗളൂരു: ബെംഗളൂരുവിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന സുൽത്താൻ പാളയ സെന്റ് അൽഫോൻസാ ഫൊറോനാ ദേവാലയത്തിൽ തിരുനാൾ ആരംഭിച്ചു. ജൂലൈ 19 വെള്ളിയാഴ്ച മുതൽ 29 തിങ്കളാഴ്ച വരെയാണ് തിരുനാൾ ആഘോഷം. മണ്ഡ്യ രൂപത വികാരി ജനറാൾ റവ. ഫാദർ സണ്ണി മാത്യു കണ്ണംപടവിലിന്റെ നേതൃത്വത്തിൽ തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചു.
21 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഇടവകയിലെ മാതൃവേദിയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് മാണ്ഡ്യ രൂപത ബിഷപ്പ് മാർ. സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ജൂലൈ 28 ഞായറാഴ്ച രാവിലെ 9.00 മണിക്ക് ഭദ്രാവതി രൂപതാ അധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും. 29-ന് മരിച്ചവർക്ക് വേണ്ടിയുള്ള ദിവ്യബലിയോട് കൂടി തിരുനാൾ സമാപിക്കും.
<BR>
TAGS : RELIGIOUS,
SUMMARY : The flag was hoisted at St. Alphonsa Forona Church in Sultan Palaya for the festival
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…