പാലക്കാട്: ചാലിശ്ശേരിയിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നേരിയ ഭൂചലനത്തിന് പിന്നാലെ കിണര്‍ വറ്റി വരണ്ടു. പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പില്‍ കുഞ്ഞാന്റെ വീട്ടിലെ 70 വര്‍ഷം പഴക്കമുള്ള കിണറാണ് പൊടുന്നനെ വറ്റി വരണ്ടത്.
നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട് അതും ഇറങ്ങിപ്പോയ അവസ്ഥയാണ്. ശനി, ഞായർ ദിവസങ്ങളിലാണ് പ്രദേശത്ത് ഭൂചലനമുണ്ടായിരുത്. ഇതിന് ശേഷമാണ് കിണറിൽ നിന്നും വെള്ളം പൂർണ്ണമായും താഴ്ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്. നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തെ തുടരന്നു മണ്ണില്‍ ഉണ്ടായ വിള്ളലായിരിക്കാം വെള്ളം ചോര്‍ന്നുപോവാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. വറ്റിയ കിണര്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് തൃശൂര്‍ പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഏതാനും ദിവസം മുമ്പ് അനുഭവപ്പെട്ടത്. ഭൂചലനം ഉണ്ടായതിനെ തുടർന്ന് ചില വീടുകൾക്ക് നേരിയ തോതിലുള്ള കേടുപാടുകൾ സംഭവിച്ചിരുന്നു.
<br>
TAGS : EARTHQUAKE | PALAKKAD,
SUMMARY : The full well dried up after the earthquake
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…
തിരുവനന്തപുരം: പാചകവാതകവുമായി വന്ന ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി.തെങ്കാശി പാതയിൽ ചുള്ളിമാനൂരിനു സമീപമുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്തെ…
ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…