Monday, August 4, 2025
20.8 C
Bengaluru

സ്കൂളിലെ കുടിവെള്ളടാങ്കിൽ കീടനാശിനി തളിച്ച സംഭവം, പിടിയിലായവരില്‍ ശ്രീരാമസേന താലൂക്ക് പ്രസിഡൻ്റും; ഹീനകൃത്യമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരില്‍ ശ്രീരാമസേന ഭാരവാഹിയും. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടീല്‍, മാദർ, നങ്കൻ ഗൗഡ എന്നിവരാണ് പിടിയിലായത്.

സംഭവത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു. മതവിദ്വേഷത്തിന്റെ പേരിൽ നടത്തിയ ഹീനകൃത്യമാണിതെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റില്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ശ്രീരാമസേനാതലവൻ പ്രമോദ് മുത്തലിക്കിനോ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കോ പ്രതിപക്ഷനേതാവ് ആർ. അശോകിനോ ഏറ്റെടുക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഇതിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന പോലീസിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു.

ജൂലൈ 14നാണ് സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം കുടിവെള്ള ടാങ്കിലെ വെള്ളം കുടിച്ച 11 വിദ്യാർഥികളെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാങ്കിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്നത് കീടനാശിനിയുടെ വീര്യം കുറയാൻ ഇടയാക്കിയതാണ് വൻ അപകടം ഒഴിവാകാൻ കാരണമായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ  വിദ്യാർഥികളിലൊരാൾ താൻ ടാങ്കിൽ കീടനാശിനി കലർത്തിയതായി വെളിപ്പെടുത്തി. മിഠായികളും 500 രൂപയും നൽകിയ പ്രതികൾ പറഞ്ഞതു പ്രകാരമാണിതെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ കേസിൽ മാപ്പു സാക്ഷിയാക്കിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതരമതത്തിൽ പെട്ട ഹെഡ്മാസ്റ്ററെ സ്കൂളിൽ നിന്നു പുറത്താക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പിന്നീട്  പോലീസ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുകയായിരുന്നു.
SUMMARY: The incident of spraying pesticide in the school’s drinking water tank

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കർണാടകയിൽ അടുത്ത 3 ദിവസം കനത്ത മഴയ്ക്കു സാധ്യത; ബെംഗളൂരു ഉൾപ്പെടെ 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ അടുത്ത 3 ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര...

ഇനി 5 ദിവസം അതിശക്ത മഴ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറു...

പ്രജ്ജ്വൽ രേവണ്ണ ജയിലിലെ 15528-ാം നമ്പർ അന്തേവാസി

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷലഭിച്ച ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ...

ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; കേസെടുത്തു

ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു....

മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ...

Topics

ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; കേസെടുത്തു

ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു....

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ പേയിങ്...

തിരഞ്ഞെടുപ്പ് കമ്മിഷന് എതിരായ രാഹുലിന്റെ പ്രതിഷേധം; എതിർ സമരവുമായി ബിജെപി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബെംഗളൂരുവിൽ...

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബെംഗളൂരുവില്‍ വന്‍ പ്രതിഷേധറാലി 

ബെംഗളൂരു: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബെംഗളൂരു അതിരൂപത,...

മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ ജലത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ബെംഗളൂരു: നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ (എസ്ടിപി) ജലം നാനോടെക്നോളജി ഉപയോഗിച്ച്...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു....

നമ്മ മെട്രോയിൽ ആദ്യം; മാറ്റിവയ്ക്കാനുള്ള കരളുമായി പാഞ്ഞ് ട്രെയിൻ, ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ...

കോടനാട്ടെ വയോധികയുടെ കൊലപാതകം; അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ്...

Related News

Popular Categories

You cannot copy content of this page