പാലക്കാട്: മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ പുലി കൂട്ടിൽ കുടുങ്ങി. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
വാക്കോടൻ, ചുള്ളിപ്പറ്റ, നിരവ്, ചെന്തണ്ട് ഭാഗങ്ങളിൽ പുലി, കടുവ എന്നിവയുടെ സാനിധ്യമുണ്ടെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു.. നാട്ടുകാർ മണ്ണാർക്കാട് ഡിഎഫ്ഒയ്ക്കു പരാതിനൽകുകയും ചെയ്തിരുന്നു. ടാപ്പിങ് തൊഴിലാളികൾക്കുമുന്നിലേക്ക് പുലി ചാടിവീണതിനെത്തുടർന്ന് ആഴ്‌ചകൾക്കുമുമ്പാണ് വാക്കോടൻ ഭാഗത്തെ റബർ തോട്ടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയുംചേർന്ന് പുലിക്കൂട് സ്ഥാപിച്ചത്. വനമേഖലയോടു ചേർന്നു കൊട്ടാരം ജോർജിന്റെ തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. ശനി രാത്രി പത്തോടെയാണ് പുലി കൂട്ടിലായത്.
നായയെയാണ് കൂട്ടിൽ വനം വകുപ്പ് ഇരയായി കെട്ടിയിരുന്നത്. രാത്രിയോടെ വനം അധികൃതർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
SUMMARY: The tiger that terrorized the country was trapped in a cage set up by the forest department.














