ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില് ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സൂപ്രീംകോടതി നിർദേശ പ്രകാരം 1,563 ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ നടത്താനുള്ള ഉത്തരവിട്ടിട്ടുണ്ട്. രണ്ടിടത്ത് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. സംഭവിച്ച വീഴ്ച ഗൗരവത്തോടെയാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന് വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പ് നൽകുന്നതായി മന്ത്രി പറഞ്ഞു.
എൻടിഎയുടെ ഉന്നതസ്ഥാനത്തിരിക്കുന്നവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാലും നടപടി സ്വീകരിക്കും. എൻടിഎയില്‍ ധാരാളം മാറ്റങ്ങള്‍ അനിവാര്യമാണ്. സർക്കാരിന് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. ഒരു കുറ്റവാളിയേയും വെറുതെ വിടില്ല. എല്ലാവർക്കും തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇത് ആദ്യമായാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷയില് ക്രമക്കേട് നടന്നെന്ന് സമ്മതിക്കുന്നത്. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ പേപ്പർ ചോർന്നിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തലോടെ എന്‍ടിഐ യുടെ പരീക്ഷാനടത്തിപ്പിലുള്ള സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്. മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകത ഉണ്ടെന്നുമായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാകളും ഉന്നയിച്ചത്. പരീക്ഷയില്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇക്കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു രാജ്യത്തുടനീളമുള്ള 4,750 സെന്ററുകളിലായി നീറ്റ് പരീക്ഷ നടന്നത്. 24 ലക്ഷത്തോളം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. ജൂണ്‍ 14നായിരുന്നു ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നതെങ്കിലും നാലിന് ഫലം പുറത്തുവന്നു. ബിഹാർ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പർ ചോർച്ചയുണ്ടായതായും ക്രമക്കേട് ആരോപണങ്ങള്‍ ഉയർന്നിരുന്നു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്രയിലെ പരീക്ഷാ സെന്ററില്‍ നടന്ന ക്രമക്കേടിനെ തുടര്‍ന്നാണ് അറസ്റ്റ്. ഉത്തരമറിയാത്ത ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതാതെ പിന്നീട് അധ്യാപകര്‍ ശരിയായി പൂരിപ്പിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ ക്രമക്കേട് നടത്തുന്നതിന് ഒരോ വിദ്യാര്‍ഥിയില്‍ നിന്നും പത്ത് ലക്ഷം രൂപ വീതമാണ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : NTA-NEET2024 | LATETS NEWS
SUMMARY : The Union Education Minister said that there was an irregularity in the NEET exam
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…