ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) ഒരു പ്രധാന പാതയായ കാമരാജ് റോഡ് വീണ്ടും തുറന്നതോടെ എംജി റോഡ് ഉൾപ്പെടെയുള്ള സമീപ റോഡുകളിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും. കബൺ റോഡിനെയും എംജി റോഡിലെ കാവേരി എംപോറിയം ജംക്‌ഷനെയും ബന്ധിപ്പിക്കുന്ന ഭാഗമാണ് തുറന്നു കൊടുത്തത്.
എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷനുവേണ്ടി 2019 ജൂൺ 15 മുതലാണ് കബ്ബൺ റോഡിനും എംജി റോഡിനും ഇടയിൽ പാത അടച്ചിട്ടത്. 2024 ജൂണില്‍ പടിഞ്ഞാറൻ കാര്യേജ്‌വേ തുറന്നകൊടുത്തു. ഇന്നലെയാണ് കിഴക്കൻ കാര്യേജ്‌വേ കൂടി തുറന്നത്. കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ നിന്ന് ബ്രിഗേഡ് റോഡിലേക്കുള്ള വാഹന യാത്രക്കാർക്ക് ഇനി ഡിക്കൻസൺ വഴിയോ ക്വീൻസ് റോഡ് വഴിയോ വഴിമാറി പോകേണ്ടതില്ല. ബാരിക്കേഡുകൾ ഇല്ലാതായതോടെ വാഹനങ്ങൾക്ക് നേരിട്ടുള്ള റൂട്ട് ലഭ്യമാകും. യാത്രാ സമയം 10 മുതൽ 15 മിനിറ്റ് വരെ കുറയ്ക്കും.
SUMMARY: The wait is over; Kamaraj Road reopens after seven years














