ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ 10 ന് റാഗിഗുദ്ദ മെട്രോ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, എംപിമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
Prime Minister @narendramodi inaugurates the Yellow line from RV Road (Ragigudda) to Bommasandra of Bangalore Metro Phase-2 project, having a route length of over 19 km with 16 stations worth around Rs 7,160 crore@PMOIndia pic.twitter.com/5CBATakXQh
— PIB India (@PIB_India) August 10, 2025
തിങ്കളാഴ്ച പുലർച്ചെ 5 മണിമുതലാണ് യെല്ലോ പാതയിൽ റെഗുലർ സർവീസ് ആരംഭിക്കുക. ഓരോ 25 മിനിറ്റിലും മൂന്ന് ട്രെയിൻ സെറ്റുകൾ സർവീസ് നടത്തും. 9.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയാണിത്. 16 സ്റ്റേഷനുകളുള്ള പുതിയ പാത 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, എച്ച്എസ്ആർ ലേഔട്ട്, ഓക്സ്ഫോർഡ് കോളേജ്, ഹോങ്ങസാന്ദ്ര, കുഡ്ലു ഗേറ്റ്, സിംഗസാന്ദ്ര, ഹോസറോഡ്, ഇലക്ട്രോണിക് സിറ്റി-ഐ, കോണപ്പന അഗ്രഹാര, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്റ്റേഷനുകള്‍. ഡ്രൈവറില്ലാ ട്രെയിനുകളാണ് ഈ പാതയില്‍ സര്‍വീസ് നടത്തുക.
ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജങ്ഷൻ എന്നിവിടങ്ങളിൽ നിലവിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പുതിയ മെട്രോ പാത തുറക്കുന്നതോടെ കുറയും. നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിർമിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ഓറഞ്ച് ലൈനാണ് നിർമാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്.
SUMMARY: The wait is over; Prime Minister inaugurated Namma Metro Yellow Line, services to start from tomorrow