Categories: KERALATOP NEWS

ഊഞ്ഞാലില്‍‌ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: ഊഞ്ഞാല്‍ കയർ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച നിലയില്‍. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തൻ വീട്ടില്‍ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് (27) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് വീട്ടുകാര്‍ സിന്ധുകുമാറിനെ മരിച്ചനിലയില്‍ കാണുന്നത്.

ഇന്നലെ 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. സിന്ധുകുമാര്‍ അപ്പോള്‍ മദ്യപിച്ചിരുന്നു. സംഭവത്തില്‍ അരുവിക്കര പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നും പരിശോധിക്കും. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.

TAGS : LATEST NEWS
SUMMARY : The young man died after strangling his neck in the swing

Savre Digital

Recent Posts

ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെൻസര്‍ ബോര്‍ഡ്

കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നല്‍കി സെൻസർ ബോർഡ്.…

14 minutes ago

പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിൻവലിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ…

1 hour ago

ഉത്തര്‍പ്രദേശില്‍ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടർ മരിച്ച നിലയില്‍. ബിആർഡി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ റൂമിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി…

2 hours ago

കീം വിവാദം; കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് ലിസ്റ്റിനെതിരെ കേരള സിലബസ് വിദ്യാർഥികള്‍ സുപ്രീംകോടതിയിലേക്ക്. ആദ്യം ലഭിച്ച റാങ്കില്‍ വലിയ ഇടിവ് സംഭവിച്ചതോടെയാണ്…

3 hours ago

മംഗളൂരു എംആർപിഎല്ലിൽ വാതക ചോർച്ച; മലയാളിയടക്കം രണ്ട് മരണം

ബെംഗളൂരു: മംഗളൂരുവിലെ മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ച. ശനിയാഴ്ച രാവിലെ 8 മണിയോടെ ഓയിൽ…

3 hours ago

പാലക്കാട്ടെ കാര്‍ പൊട്ടിത്തെറി: പരുക്കേറ്റ നാല് വയസ്സുകാരി മരിച്ചു

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിൻ്റെ…

4 hours ago