പാലക്കാട്: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ തടസ്സപ്പെടുന്നതിന് കാരണം ട്രാന്‍സ്‌ഫോര്‍മറുകളില്‍ അമിതഭാരം അനുഭവപ്പെടുമ്പോള്‍ സംവിധാനം തനിയെ നിലയ്ക്കുന്നതാണെന്നും പറഞ്ഞു. കെ.എസ്.ഇ.ബി ബോധപൂര്‍വ്വം വൈദ്യുതി നിയന്ത്രിക്കുന്നില്ലെന്നും പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലില്ലാത്ത വിധം ഉയരുകയാണെന്നും വേനല്‍ക്കാലത്ത് ഗാര്‍ഹിക ഉപയോഗങ്ങളില്‍ കാണിക്കുന്ന അനിയന്ത്രിത ഉപയോഗവും പ്രശ്‌നമായി മന്ത്രി ചൂണ്ടിക്കാട്ടുന്നു. പാചകവാതക ലഭ്യതയിലുണ്ടായ കുറവ് മൂലം ഭൂരിഭാഗം പേരും ഇന്‍ഡക്ഷന്‍ കുക്കറുകളെ ആശ്രയിക്കുന്നത് ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുത്തനെ കൂട്ടി. കനത്ത ചൂടില്‍ ഉപഭോഗം വര്‍ധിക്കുമ്പോഴും നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവാത്തത് ഗ്രിഡിനെ ബാധിക്കുന്നു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടതായും പറഞ്ഞു.
വടക്കന്‍ ജില്ലകളില്‍ ഒരാഴ്ച മുമ്പെ വൈദ്യുതി തടസ്സം രൂക്ഷമായിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഉയര്‍ന്ന ആവശ്യം നിറവേറ്റാന്‍ വലിയ വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരും. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നത്. ഇതിനായുള്ള റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് പൂര്‍ത്തിയായിട്ടുണ്ട്.
SUMMARY: There is no unannounced load shedding; Minister says power outages are technical glitches due to excessive usage
തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…
തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ…
പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി…
ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…
തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കി കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെല്‍ മെയ് മാസത്തെ യാത്രാപട്ടിക…