തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16, 15, 12 വയസുളള പെണ്‍കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും ഒരാള്‍ എസ്‌എടി ആശുപത്രിയിലും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടികള്‍ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മുതിർന്ന കുട്ടികള്‍ കളിയാക്കിയത് സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. നിലവില്‍ മൂന്നുപേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്‌ച മുമ്പാണ് കുട്ടികള്‍ ശ്രീചിത്ര ഹോമില്‍ എത്തിയത്. ഇവിടെയെത്തിയ ദിവസം മുതല്‍ വീട്ടില്‍ പോകണമെന്ന് പെണ്‍കുട്ടികള്‍ വാശിപിടിച്ചിരുന്നു.
SUMMARY: Three girls from Sree Chitra Home attempt suicide