ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുധ്ഗാമില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ പിടികൂടി ജമ്മു-കശ്മീരിലെ ബുധ്ഗാം പോലീസ്. അഗ്ലാർ പട്ടാൻ നിവാസികളായ മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മീരിപോറ ബീർവാ നിവാസിയായ മുനീർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. 2020 മുതല്‍ ലഷ്കർ-ഇ-തൊയ്ബക്കായി പ്രവര്‍ത്തിച്ചു വരുന്നവരാണ് ഇവര്‍. സംഘത്തിന്റെ കൈയില്‍ നിന്ന് തോക്കും ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളും പിടികൂടിയതായി കശ്മീർ പോലീസ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
മേഖലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും പ്രദേശവാസികളെ തീവ്രവാദി ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങളിലായിരുന്നു ഇവര്‍. ബുധ്ഗാമിലെ മഗം പട്ടണത്തിലെ കവൂസ നർബൽ പ്രദേശത്തു നിന്നാണ് മൂവരെയും അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
<BR>
TAGS : TERRORIST | ARRESTED
SUMMARY : Three Lashkar-e-Taiba terrorists arrested in Kashmir; arms and explosives seized
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…