തൃശൂർ: പാല് തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയില്‍ റോഡില്‍ താഴ്വാരം വളയനാട്ട് വീട്ടില്‍ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകള്‍ അനുകൃതയാണ് മരിച്ചത്. അഞ്ചുമാസമാണ് കുഞ്ഞിന്റെ പ്രായം.
ഇന്നലെ രാത്രി പാല് കൊടുത്ത് ഉറക്കിയതായിരുന്നു. ഇന്ന് രാവിലെ അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംസ്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കും.
SUMMARY: Three-month-old baby dies after milk gets stuck in throat