ബെംഗളൂരു: അമ്മയുടെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തില്‍ വീണു മരിച്ചു. ചരണ്‍- സ്വാതി ദമ്പതികളുടെ മകനായ ലക്ഷ്മീർ ആണ് മരിച്ചത്. അമ്മ സ്വാതി എട്ട് മാസം ഗർഭിണിയാണ്. മാഗഡി റോഡിലുള്ള സ്റ്റുഡിയോയിലായിരുന്നു ഫോട്ടോ ഷൂട്ട് നടന്നിരുന്നത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി താത്കാലികമായി നിർമിച്ച കുളത്തില്‍ വീഴുകയായിരുന്നു.
ഷൂട്ടിനിടെ ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ജോലിയുടെ ഭാഗമായി യുഎസിലാണ്. സുഹൃത്തിനൊപ്പമാണ് സ്വാതി സ്റ്റുഡിയോയിലെത്തിയത്. കുട്ടി കാല്‍വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് കൃത്രിമ കുളങ്ങളാണ് സ്റ്റുഡിയോയിലുള്ളത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Three-year-old boy dies after falling into pool during mother’s maternity photoshoot
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…
കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…