ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ്– ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് ആണ് മരിച്ചത്.
രാജീവ് ഹാസനിലെ സ്കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബ സമേതം ഹാസനിലെ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്തെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഓസ്റ്റിൻ. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് ഏഴിന് തോമാപുരം പള്ളി സെമിത്തേരിയിൽ.
SUMMARY:Three-year-old son of Malayali couple dies after falling into water tank in Hassan














