ലാസ: നേപ്പാളിലെ ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. 100ല്‍ പരം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 7.1 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പടെ തുടര്‍ച്ചയായി ആറ് ഭൂചലനങ്ങളാണ് ഉണ്ടായത്. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം. ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങള്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്‌മണ്ഡുവിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു.
സ്വയം ഭരണ പ്രദേശമായ ടിബറ്റ് മേഖലയില്‍ ചാങ്സുവോ, ക്വില്‍വോ, കുവോഗുവോ ടൗണ്‍ഷിപ്പുകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‌തു. നേപ്പാൾ അതിർത്തിക്കടുത്തുള്ള ഡിൻഗ്രി കൗണ്ടിയിലുണ്ടായ ഭൂചലനത്തില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയതായി ചൈന ഭൂചലന നെറ്റ് വര്‍ക്ക് സെന്‍റര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 കിലോമീറ്റർ ചുറ്റളവിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിത്.
ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പട്‌നയിലും പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്ക് വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. രാവിലെ 6.35 നാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ കാഠ്മണ്ഡുവില്‍ അടക്കം പ്രകമ്പനമുണ്ടായി.
<br>
TAGS :EARTHQUAKE
SUMMARY : Tibet earthquake; Death toll rises to 95
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…