LATEST NEWS

വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറയില്‍ ആദിവാസി ഉന്നതിയിലെ കുടിലില്‍ കയറിയാണ് പുലി കുട്ടിയെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ബേബി രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി കടിച്ചുകൊണ്ടുപോയത്.

പുലിയുടെ ശബ്ദം കേട്ട വീട്ടുകാർ ഉറക്കമുണർന്ന് നോക്കിയപ്പോള്‍ കണ്ടത് കുഞ്ഞിനെ കടിച്ച്‌ വലിച്ച്‌ ഇഴച്ച്‌ കൊണ്ടുപോകുന്നതാണ്. ബഹളം കൂടിയതോടെ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പുലി മടങ്ങി. കുട്ടിയുടെ തലയിലും കഴുത്തിലും പരുക്കുകളുണ്ട്. അടച്ചുറപ്പില്ലാത്ത ഷെഡ്ഡിലാണ് കുടുംബം കഴിഞ്ഞുവരുന്നത്. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

SUMMARY: Tiger attacks four-year-old boy sleeping at home

NEWS BUREAU

Recent Posts

നടൻ കലാഭവൻ നവാസ് അന്തരിച്ചു

ചോറ്റാനിക്കര: നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു…

6 hours ago

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡല്‍ഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്. റിലയൻസ് ഗ്രൂപ്പിന് ലഭിച്ച…

6 hours ago

ദ കേരള സ്‌റ്റോറിക്ക് പുരസ്‌കാരം നൽകിയ അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നു- മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന്…

7 hours ago

പുകവലിക്കാൻ പ്രത്യേക ഇടമില്ല; 412 പബ്ബുകൾക്കും ഹോട്ടലുകൾക്കും ബിബിഎംപി നോട്ടിസ്

ബെംഗളൂരു: പുകവലിക്കാൻ പ്രത്യേക ഇടം ഒരുക്കാത്തതിനു ബെംഗളൂരുവിലെ 412 പബ്ബുകൾക്കും ഹോട്ടലുകൾക്കും ബിബിഎംപി നോട്ടിസ് അയച്ചു. പബ്ബുകളും ഹോട്ടലുകളും ഒരേസമയം…

7 hours ago

ശമ്പളം 15,000 രൂപ മാത്രം; സർക്കാർ ഓഫിസിലെ മുൻ ക്ലർക്കിന് 30 കോടി രൂപയുടെ ആസ്തി

ബെംഗളൂരു: പ്രതിമാസം 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന സർക്കാർ ഓഫിസിലെ മുൻ ക്ലർക്കിനു 30 കോടി രൂപയുടെ ആസ്തിയെന്ന് ലോകായുക്ത…

8 hours ago

മംഗളുരുവിൽ വൻ ലഹരിമരുന്ന് വേട്ട; 123 കിലോ കഞ്ചാവുമായി മൂന്നു മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: 123 കിലോ കഞ്ചാവുമായി മൂന്നു മലയാളികൾ മംഗളൂരുവില്‍ പിടിയിൽ. കാസറഗോഡ് അടൂര്‍ മൊഗരു ഹൗസിൽ പരേതനായ ഖാലിദ് ഹാജിയുടെ…

8 hours ago