തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്തി മയക്കുവെടിവെക്കുകയായിരുന്നു.
അമ്പൂരി ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലി കെണിയില്‍ കുടുങ്ങിയത്. കാരിക്കുഴി സെറ്റില്‍മെന്റില്‍ പന്നിയെ പിടികൂടുന്നതിനായി ഇട്ടിരുന്ന വലയിലാണ് പുലി കുടുങ്ങിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മയക്കുവെടിവെക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും പുലി രക്ഷപ്പെട്ടു.
SUMMARY: Tiger caught after escaping from trap with a drugged shot