ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ .വ്യാഴാഴ്ച ഉച്ചയ്ക്ക് കുടുങ്ങിയത്.
കടുവ ദിവസങ്ങളായി പ്രദേശങ്ങളിൽ ഭീതി വിതച്ചിരുന്നു. ജനങ്ങളുടെ പരാതി പ്രകാരമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെണി സ്ഥാപിച്ചത്. കടുവയെ പിന്നീട് വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
SUMMARY: Tiger caught in a trap in Gundalpet














