തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സിബിഐയില്‍ നിന്ന് ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം.
സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പുതിയ സ്വതന്ത്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ലഡ്ഡു വിവാദം ലക്ഷക്കണക്കിന് ഭക്തരെ വേദനിപ്പിച്ചുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉണ്ടെങ്കില്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
TAGS : TIRUPATI LADDU | SUPREME COURT
SUMMARY : Tirupati Laddu Controversy; Supreme Court announces independent investigation team
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…
തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യന് (19)…
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…
സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…