കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക് എപ്പോൾ വേണമെങ്കിലും ശുചിമുറികൾ ഉപയോഗിക്കാമെന്നും സുരക്ഷാ കാരണങ്ങള്‍ ഉണ്ടെങ്കിലെ തടയാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
The Kerala High Court today modified its earlier interim order to mandate that all petroleum retail outlets located along National Highways in the state keep their washrooms open to the public 24/7.
Read more: https://t.co/FKuAqOEThu#KeralaHighCourt #petrolpumps #toilets pic.twitter.com/u1zZ5c9x8C— Live Law (@LiveLawIndia) August 13, 2025
സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതി വിധിച്ചത്. സ്വന്തം പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഇടക്കാല ഉത്തരവ് വന്നത്. പമ്പിൽ പെട്രോൾ അടിക്കാൻ എത്തുന്നവർക്ക് വേണ്ടിയുള്ളതാണ് ശുചിമുറിയെന്നും കോടതി അന്ന് പറഞ്ഞിരുന്നു. പൊതുജനങ്ങൾക്കു പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്നു നൽകണമെന്ന് ഉടമകളെ നിർബന്ധിക്കരുതെന്നു സംസ്ഥാന സർക്കാരിനും തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനും കോടതി നിർദേശം നൽകിയിരുന്നു.
SUMMARY: Toilets at petrol pumps can be used by all passengers- HC