ബെംഗളൂരു: മാണ്ഡ്യയിലെ കെആര്‍എസ് ഡാമില്‍ വരൂ… ജല സഞ്ചാരത്തിന്റെ വിസ്മയ കാഴ്ചകള്‍ കാണാം. ഡാമില്‍ നടക്കുന്ന പായ് വഞ്ചി തുഴയല്‍ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരരംഗത്ത്. മത്സരം കാണാനായി നിരവി സഞ്ചാരികളാണ് ഇതിനോടകം കെആര്‍എസ് അണക്കെട്ട് പരിസരത്തെത്തുന്നത്. യാച്ചിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ റോയല്‍ മൈസൂര്‍ സെയിലിംഗ് ക്ലബും കര്‍ണാടക സ്റ്റേറ്റ് സെയിലിംഗ് അസോസിയേഷനും ആതിഥേയത്വം വഹിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ആരംഭിച്ച മത്സരം ഇന്ന് വൈകീട്ട് സമാപിക്കും.
ചൈന, ഹോങ്കോംഗ്, ജപ്പാന്‍, മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഈസ്റ്റ് ടിമോര്‍, ഫിലിപ്പീന്‍സ്, ഒമാന്‍, ഇന്ത്യ, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള 75 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒന്നിലധികം വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഹന്‍സ 2.3 വണ്‍ -പേഴ്‌സണ്‍ (പുരുഷന്‍/സ്ത്രീ), ഹന്‍സ 303 വണ്‍-പേഴ്‌സണ്‍ (പുരുഷന്‍/സ്ത്രീ), ഹന്‍സ 303 ടു-പേഴ്‌സണ്‍ എന്നിങ്ങനെയാണ് മത്സര വിഭാഗങ്ങള്‍. വിജയികളെ പ്രഖ്യാപിക്കലും സമ്മാന വിതരണവും ഇന്ന് വൈകീട്ട് നടക്കും.
SUMMARY: Tourists are welcome…. Enjoy the amazing views of the KRS Dam.