കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന് രാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതത്തില്‍ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10.00 മണി മുതലാണ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നത്. പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതിനാല്‍ ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ക്കായി വിവിധ ബദല്‍ പാതകള്‍ പോലീസ് ക്രമീകരിച്ചിട്ടുണ്ട്.

പ്രധാന പാതയിലെ തടസ്സം കണക്കിലെടുത്ത് നഗരത്തിലേക്കുള്ള പ്രവേശനം പലയിടങ്ങളിലും വഴിതിരിച്ചുവിടും. ചങ്ങനാശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജംക്‌ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.

ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംക്‌ഷനില്‍ നില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയില്‍ കടവ് ബൈപാസ് റോഡ് വഴി മനോരമ ജംക്‌ഷനില്‍ എത്തി പോകേണ്ടതാണ്.

കോട്ടയം ടൗണില്‍ നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട കെഎസ്‌ആർടിസി ബസുകള്‍, സ്വകാര്യ ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംക്‌ഷനില്‍ എത്തി കൊല്ലാട്, നാല്‍കവല, കടുവാക്കുളം ജംക്‌ഷനില്‍ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപാസ് ജംക്‌ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയില്‍വേ ജംക്‌ഷനില്‍ എത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപാസ് വഴി ഏറ്റുമാനൂർ പട്ടിത്താനം എത്തി പോകേണ്ടതാണ്.

എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജംക്‌ഷനില്‍ നിന്നും ബൈപാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയില്‍ എത്തി യാത്ര തുടരേണ്ടതാണ.

SUMMARY: Traffic restrictions in Kottayam from tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

കൊൽക്കത്തയിൽ ദുർഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 19 പേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

Related Articles

Popular Categories