വാഷിംഗ്ടൺ ഡിസി: ഇറാനിലെ തെഹ്റനിൽ വീണ്ടും വ്യാപക ആക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണത്തിൽ നിരവധി ഉന്നത സൈനിക നേതാക്കൾ കൊല്ലപ്പെട്ടുവെന്നും സാമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് വെളിപ്പെടുത്തി. ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന്റേതെന്ന് അവകാശപ്പെട്ട് ഒരുമിനിറ്റും എട്ടുസെക്കൻഡും ദൈർഘ്യമുള്ള വീഡിയോദൃശ്യവും യുഎസ് പ്രസിഡന്റ് പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആക്രമണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാനെ വളരെ മോശമായും അവിവേകത്തോടെയും നയിച്ച നിരവധി സൈനിക നേതാക്കൾ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തോടെ അവസാനിപ്പിക്കപ്പെട്ടു എന്നായിരുന്നു വീഡിയോക്കൊപ്പം ട്രംപ് കുറിച്ചത്. ആക്രമണത്തിന്റെ ദൃശ്യം പങ്കുവെച്ചിട്ടുണ്ടെങ്കിലും എപ്പോളാണ് ആക്രമണം നടത്തിയതെന്നോ ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നോ വ്യക്തമല്ല.
ഇറാന് അന്ത്യശാസനം നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഇറാനിലെ മുതിർന്ന സൈനിക നേതാക്കളെ വധിച്ചെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം.
ഹോർമുസ് തുറക്കാൻ ഇറാന് നീട്ടിനൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കേയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഇറാൻ വെടിവെച്ചിട്ട യു.എസ്. വിമാനത്തിൽനിന്ന് താഴേക്ക് ചാടിയ വൈമാനികനായി ഇറാന്റെയും യു.എസിന്റെയും സൈന്യങ്ങൾ തിരച്ചിൽ തുടരവേയാണ് പ്രസ്താവന. കരാറുണ്ടാക്കിയില്ലെങ്കിൽ ബോംബിട്ട് ഇറാനെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്ന് നേരത്തേ ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
SUMMARY: Trump says he carried out a major attack on Iran, killing top Iranian military leaders
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…