ബെംഗളൂരു: ഉഡുപ്പി , ശിവമോഗ ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാത 169A (NH-169A) യിലെ അഗുംബെ ഘട്ട് ഭാഗത്ത് തുരങ്കപാത നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) ആരംഭിച്ചു. സാധ്യത പഠനത്തിനും വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പണത്തിനും 2.33 കോടിരൂപ അനുവദിച്ചതായി ലോക്സഭയിൽ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ശിവമോഗ ലോക്‌സഭാംഗം ബി.വൈ.രാഘവേന്ദ്രയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
അഗുംബെ ചുരപാതയില്‍ മഴക്കാലത്ത് മണ്ണിടിയുന്നതിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതം മുടങ്ങുന്നത് പതിവാണ്. പാതയിലെ ഗതാഗതം സുഗമമാക്കുന്നതിനായി തുരങ്കപാത നിർമ്മിക്കാനുള്ള കേന്ദ്രപദ്ധതിയെകുറിച്ച് ബി വൈ രാഘവേന്ദ്ര വിശദമാക്കി. പാത നിലവിലുള്ള 30.75 കിലോമീറ്ററിൽ നിന്ന് 51.60 കിലോമീറ്ററായി നവീകരിക്കുന്നതിനുള്ള സാധ്യതാ പഠനം, വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ), സർവേ, ഭൂമി ഏറ്റെടുക്കല്‍ എന്നിവ തയ്യാറാക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെൻഡറുകൾ ക്ഷണിച്ചതായി അദ്ദേഹം പറഞ്ഞു.
SUMMARY: Tunnel at Agumbe Pass; Feasibility study approved
മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി സെന്റ്…
ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…