KARNATAKA

എം.എം ഹില്‍സില്‍ തീർഥാടക സംഘത്തിലെ 8 വയസ്സുകാരനെ പുള്ളിപ്പുലി ആക്രമിച്ചു

ബെംഗളൂരു: ക്ഷേത്ര സന്ദർശനത്തിന് പദയാത്രയായി എത്തിയ തീർഥാടക സംഘത്തിലെ 8 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചു പരുക്കേൽപിച്ചു. ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസിലാണ് സംഭവം. ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ ബുവള്ളി സ്വദേശി ശ്രേയസ്സിനാണ് പരുക്കേറ്റത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസും വനംവകുപ്പ് ഗാർഡുകളും പുള്ളിപ്പുലിക്ക് നേരെ വെടിയുതിർത്ത് ഓടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. ശ്രേയസ്സിന് കൈകളിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. എംഎം ഹിൽസിന് മുകളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ  കുട്ടിയ്ക്ക് ചികിത്സ നൽകി.

കഴിഞ്ഞ മാസം 21ന് തീർഥാടക സംഘത്തിനു നേരെ നടന്ന പുള്ളിപ്പുലി ആക്രമണത്തിൽ മണ്ഡ്യ സ്വദേശി പ്രവീൺ(30) കൊല്ലപ്പെട്ടിരുന്നു.ശിവരാത്രി, ഉഗാദി ഉത്സവകാലത്താണ് മലമുകളിലെ ക്ഷേത്രത്തിൽ തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നത്. വിദൂര ജില്ലകളിൽ നിന്നു പോലും വൻസംഘങ്ങൾ പദയാത്രയായി എത്താറുണ്ട്.

അതേസമയം, ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ഗോപാലപുരയിലെ ഫാമിൽ കടുവയെ കണ്ടെത്തി. കടുവ പശുത്തൊഴുത്തിൽ കയറി പശു കിടാവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്ത് വനം വകുപ്പ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Leopard attacks 8-year-old pilgrim

NEWS DESK

Recent Posts

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

34 minutes ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

49 minutes ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

1 hour ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

2 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

2 hours ago

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…

2 hours ago