ബെംഗളൂരു: വ്യാജ ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയ നിർമ്മിച്ച് വില്‍പ്പന നടത്തിയ കേസിൽ രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. യെരണ്ടനഹള്ളി സ്വദേശി ജി.എം. യശ്വന്ത് (19), ആനേക്കൽ താലൂക്കിലെ ബെഗഹള്ളി സ്വദേശി ജെ. രഘുവീർ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ഒരു കമ്പ്യൂട്ടർ, പ്രിന്റർ, ലാമിനേഷൻ ഉപകരണങ്ങൾ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോണുകൾ, 2,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു.
യശ്വന്ത് പിയുസി വരെ പഠിച്ചിരുന്നുവെന്നും രഘുവീർ ഐടിഐ വിദ്യാർ യാണെന്നും പോലീസ് പറഞ്ഞു. ഹെബ്ബഗോഡിയിൽ ഇരുവരും ഒരു സൈബർ കഫേ നടത്തിയിരുന്നു, അവിടെയെത്തുന്ന ആവശ്യക്കാര്‍ക്ക് ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, മറ്റ് ഐഡികൾ എന്നിവ വ്യാജമായി നിര്‍മിച്ചുനല്‍കിയതായി പോലീസ് കണ്ടെത്തി. വ്യാജ മാർക്ക് ഷീറ്റുകൾക്ക് 10,000 രൂപ മുതൽ 15,000 വരെയും ആധാർ കാര്‍ഡുകള്‍ക്ക് 5,000 മുതൽ 10,000 വരെയും ഇവര്‍ ഈടാക്കിയതായും പോലീസ് പറഞ്ഞു.
SUMMARY: Two arrested in Bengaluru for making fake Aadhaar, mark sheets, government ID cards
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…