കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി രതി എന്നിവരാണ് മരിച്ചത്. ആയുർ അകമണ്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര ക്ഷേത്രത്തിലേക്ക് പോയ ദമ്പതികളുമായി പോയ ഓട്ടോറിക്ഷയിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.
ആയുർ ഓട്ടോസ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ സുല്‍ഫിക്കർ സംഭവസ്ഥലത്ത് വച്ചത് തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ രതിയുടെ ഭർത്താവ് സുനില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചടയമംഗലം പോലീസ് കേസെടുത്തു.
SUMMARY: Two dead in auto-rickshaw-lorry collision