Categories: TOP NEWS

കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപമാണ് സംഭവം. രംഗനാഥ് (30), ഹരി ബാബു (25) എന്നിവരാണ് മരിച്ചത്. ഹെബ്ബഗോഡിക്ക് സമീപം നടന്ന കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ വഴിയിൽ വീണ വൈദ്യുത കമ്പിയിൽ രംഗനാഥ് അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. രംഗയെ രക്ഷിക്കാനായി ഹരിബാബു മരകഷണം എടുത്ത് വൈദ്യുതി കമ്പി നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹരിക്കും ഷോക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATES
KEYWORDS: Two dies in electrocution returning from procession

Savre Digital

Recent Posts

ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് മുൻമന്ത്രി ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. നെടുമങ്ങാട് കോടതി അദ്ദേഹത്തിന്…

4 minutes ago

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഒരിടവേളയ്ക്ക്…

45 minutes ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.…

2 hours ago

നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.…

3 hours ago

മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പില്‍; ബിജെപിക്കെതിരെ തുറന്നടിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.…

3 hours ago

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ വംശജരായ ദമ്പതികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…

4 hours ago