ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ 9 പേർക്ക് പരുക്കേറ്റു. എസെക്‌സിൽ ഗണേഷ് വിസർജൻ ആഘോ ഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹ നം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതി നിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർ ഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായ് ഗൗതം റാവുല്ല (30) എന്നയാൾ വെൻ്റിലേറ്ററിലാണ്.
അപകടത്തില്‍ പരുക്കേറ്റ അഞ്ച് വിദ്യാര്‍ഥികളെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ സായ് ഗൗതം റാവുല്ല (30) എന്നയാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. പരുക്കേറ്റ മറ്റ് വിദ്യാര്‍ഥികളായ യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരും ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട കാറുകള്‍ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹര്‍ സബ്ബാനി എന്നീ രണ്ട് വിദ്യാര്‍ഥികളെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തു.
SUMMARY: Two Indian students killed, nine injured in car accident in Britain