LATEST NEWS

പൊതുസ്ഥലത്ത് പാൻമസാല ചവച്ചുതുപ്പി; ലണ്ടനില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് 1.72 ലക്ഷം വീതം പിഴ

ലണ്ടൻ: ലണ്ടനിലെ പൊതുസ്ഥലത്ത് പാൻമസാല ചവച്ച്‌ തുപ്പിയതിന് 2 ഇന്ത്യക്കാർക്ക് പിഴ ചുമത്തി. 1.72 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. എഡ്ജ് വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാർ, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവർക്കാണ് 1.72 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ലണ്ടനിലെ പ്രദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പാൻ മസാല ചവച്ച്‌ തുപ്പിയതിന് 12,371 രൂപയാണ് ഇരുവർക്കും ആദ്യം പിഴ ചുമത്തിയിരുന്നത്. നോർത്ത് വെസ്റ്റ് ലണ്ടൻ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാല്‍ കോടതിയില്‍ ഹാജരാകാനോ പിഴത്തുക അടയ്ക്കാനോ ഇരുവരും തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിഴത്തുക 1.72 ലക്ഷമായി ഉയർന്നത്.

2025 ജൂണ്‍ 11- ന് കിംഗ്‌സ്ബറിയിലെ റോഡില്‍ പാൻമസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് കുമാറിനെ ശിക്ഷിച്ചത്. തൊട്ടടുത്ത ദിവസം വെംബ്ലി ഹില്ലിലെ റോഡില്‍ തുപ്പിയതിന് ഹിതേഷ് പട്ടേലിനുമാണ് കോടതി ശിക്ഷിച്ചത്.

SUMMARY: Two Indians fined Rs 1.72 lakh each in London for chewing and spitting pan masala in public

NEWS BUREAU

Recent Posts

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

36 minutes ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

2 hours ago

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…

2 hours ago

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും മൃതദേഹം കേരളത്തിലെത്തിച്ചു; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…

3 hours ago

വീട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ…

3 hours ago

മലയാളി യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണ് പെയ്ന്റിങ് തൊഴിലാളി മരിച്ചു. ഫോർട്ട്കൊച്ചി ചെറളായികടവിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകന്‍ കെ.എസ്.…

3 hours ago